പഞ്ചാബ്: പാക്കിസ്ഥാന്‍ ചാരന്‍ പഞ്ചാബില്‍ അറസ്റ്റിലായി. പാക് ചാരസംഘടനയായ ഐഎസ്ഐയിലെ രവി കുമാറാണ് അറസ്റ്റിലായത്. അമൃത്സറില്‍ വച്ച് പഞ്ചാബ് സ്പെഷല്‍ ഓപ്പറേഷന്‍സ് സെല്‍ വിഭാഗവും മിലിറ്ററി ഇന്റലിജന്‍സും പിടികൂടിയത്.
പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ ഐഎസ്ഐ ഫെയ്സ്ബുക്ക് വഴി റിക്രൂട്ട് ചെയ്തത്. മൂന്ന് മാസം മുമ്പ് പഞ്ചാബിലെ ബട്ടാലയില്‍ നിന്നും പാകിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്നയാള്‍ പിടിയിലായിരുന്നു. ഗ്യാന്‍ബീര്‍ സിംഗ്(21) എന്നയാളാണ് പിടിയിലായത്.