വാഷിംഗ്ടണ്‍: അമേരിക്കയുടെ കറുത്ത ദിനങ്ങള്‍ ആരംഭിച്ചെന്നു ആഗോള ഭീകര സംഘടനകളായ ഐഎസും അൽക്വയ്ദയും.
അമേരിക്കയുടെ അവസാനം കോടീശ്വരനായ ബിസിനസുകാരന്റെ കൈയിലാണെന്ന് ഭീകരസംഘടനകള്‍ അഭിപ്രായപ്പെട്ടു.
ട്രംപ് വിജയിയായെന്ന വാര്‍ത്ത വന്നതിനു പിന്നാലെ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ജിഹാദ്ദികള്‍ അഭിപ്രായപ്രകടനവുമായി എത്തിയിരുന്നു എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സന്തോഷിക്കൂ…അറിയൂ ആ സന്തോഷവാര്‍ത്ത അമേരിക്കയുടെ അവസാനം ഇനി ട്രംപിന്റെ കൈകളില്‍ എന്നാണ് ഐഎസുമായ ബന്ധമുള്ള അല്‍ മിന്‍ബാര്‍ ജിഹാദി മാധ്യമ ശൃംഖല അഭിപ്രായപ്പെട്ടത്.
ട്രംപിനെ പോലെ മുസ്ലീം കുടിയേറ്റത്തെ എതിര്‍ക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്ന ഒരാളുടെ വിജയം ലോകത്തിനു മുന്നില്‍ യു.എസിന്റെ ധാര്‍മികമായ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് ജിഹാദികള്‍ വിശ്വസിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
9/11ല്‍ അൽ-ക്വയ്ദ മൂലം യു.എസിന് ആഘാതമേറ്റെങ്കില്‍, 11/9ന് സ്വന്തം വോട്ടര്‍മാരില്‍ നിന്നാണ് അമേരിക്കയ്ക്ക് ആഘാതം ഏറ്റിരിക്കുന്നതെന്ന് അൽ-ക്വയ്ദ അനുകൂലികള്‍ പറയുന്നു.