-isis-camps-in-afghanistan-more-than-30-youth-from-kerala-attended

കോഴിക്കോട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അഫ്ഗാനിസ്ഥാനില്‍ സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ കേരളത്തില്‍ നിന്നുള്ള 30ല്‍ അധികം യുവാക്കള്‍ പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യുടെ റിപ്പോര്‍ട്ട്.

ഈ യുവാക്കളില്‍ പലരും ഐഎസിന്റെ സ്‌ളിപ്പര്‍ സെല്ലുകള്‍ രൂപീകരിക്കാനായി ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.

കേരളത്തില്‍നിന്നും ഗള്‍ഫില്‍ പോയി ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കള്‍ക്ക് ഐഎസുമായി ഉറ്റ ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, കേരളത്തില്‍നിന്നുള്ള ചില പ്രവാസി വ്യവസായികള്‍ ഇത്തരക്കാരെ സാമ്പത്തികമായി സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

ഭീകരവാദ സംഘങ്ങളുടെ പരിശീലന കളരിയായി കേരളം മാറി. സംസ്ഥാനത്തെ തീവ്രവാദ സ്വഭാവം പുലര്‍ത്തുന്ന മതസംഘടനകള്‍ മാത്രമല്ല, മതേതര സംഘടനകളെന്ന് അവകാശപ്പെടുന്നവരും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടേയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളും ഇത്തരക്കാര്‍ ഉപയോഗിക്കുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ 21 യുവാക്കളെ കാണാതായ സംഭവത്തേക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്.

Top