ന്യുയോര്‍ക്ക്: ടൈം മാഗസിന്റെ ഈ വര്‍ഷത്തെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയും. പുതുതായി പുറത്തിറക്കിയ എട്ടു പേരുടെ ചുക്കപ്പട്ടികയിലാണു ബാഗ്ദാദിയും ഇടംപിടിച്ചത്.
റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്, ജര്‍മന്‍ ചാര്‍സലര്‍ ആംഗല മെര്‍ക്കല്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, യൂബര്‍ സിഇഒ ട്രാവിസ് കലാനിക്, ഒളിമ്പിക് ജേതാവ് ബ്രൂസ് ജെന്നര്‍, ഭിന്നലിംഗ റിയാലിറ്റി ഷോ താരം കെയ്റ്റ്‌ലിന്‍ ജെന്നര്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ആദ്യം തയാറാക്കിയ 58 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്നിവര്‍ ഇടംപിടിച്ചിരുന്നെങ്കിലും അവസാന പട്ടികയില്‍ തഴയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ടൈം മാഗസിന്റെ റീഡേഴ്‌സ് പോള്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായിരുന്നു.