ബെയ്‌റൂട്ട്: റാഖയില്‍ നടന്ന വ്യോമാക്രമണത്തില്‍ കമാന്‍ഡറും ഒരു കുട്ടി പോരാളിയും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കമാന്‍ഡറേയും ആക്രമണം നടത്തിയ വിമാനം ഏത് രാജ്യത്തിന്റെതാണെന്നും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
തുടര്‍ച്ചയായി ഐഎസിനെതിരെ യു.എസ് സഖ്യത്തിന്റെ ഉന്നം റാഖയാണ്. യുദ്ധം തകര്‍ത്ത സിറിയയില്‍ ഐസിസിനെതിരെ പോരാടാന്‍ യു.എസ് സഖ്യത്തില്‍ ബ്രിട്ടനും ചേര്‍ന്നു കഴിഞ്ഞു. എന്നാല്‍ സിറിയന്‍ എയര്‍ഫോഴ്‌സും റഷ്യന്‍ പോര്‍വിമാനങ്ങളും കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ വിമാനാക്രമണങ്ങള്‍ തുടങ്ങി കഴിഞ്ഞിരുന്നു.
ഈജിപ്തില്‍ ഐഎസ് റഷ്യന്‍ യാത്രാവിമാനം വെടിവെച്ചിട്ടതിനു ശേഷമാണ് റഷ്യ സഖ്യത്തില്‍ ചേര്‍ന്നത്. റാഖയില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 32 ഐഎസ് പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റാഖയുടെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ജനുവരിലാണ് ഐഎസിന്റെ കീഴിലായത്.