തിരുവനന്തപുരം:കണ്ണൂരില്‍ നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ ഇ മെയ്ല്‍ സന്ദേശം അയച്ചിരുന്നത് ടുടാനോടാ എന്ന ഇമെയ്ല്‍ വഴിയാണെന്ന് എന്‍ഐഎ. ടെലഗ്രാം ചാറ്റ് പോലെ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ടുടാനോടയിലെ ഇമെയ്ല്‍ സന്ദേശങ്ങളും സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നില്ല .
ഇവരുടെ സംഘത്തിലുള്ള മന്‍സീദ് ഫിലിപ്പീന്‍സില്‍ നിന്നുള്ള വ്യാജസിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് ടെലഗ്രാം സന്ദേശങ്ങള്‍ അയച്ചതെന്നും കണ്ടെത്തി.
എന്‍ഐഎ അടക്കമുള്ള ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഫിലിപ്പീന്‍സിലെ സിംകാര്‍ഡ് വഴി അയച്ച സന്ദേശങ്ങള്‍ കണ്ടെത്താതിരിക്കാനായിരുന്നു ഇത് .
എന്നാല്‍ ടെലഗ്രാം വഴി അയച്ച ഈ സന്ദേശങ്ങള്‍ സ്വയം നശിപ്പിക്കാനുള്ള ടൈമര്‍ ഇവരുടെ ഗ്രൂപ്പ് ക്രമീകരിച്ചിരുന്നില്ല. മന്‍സീദിന്റെ ഭാര്യ ഉപയോഗിച്ചിരുന്ന ടാബ് എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചു
തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രചോദനമായത് ഓണ്‍ലൈന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണെന്ന് പിടിയിലായ യുവാക്കള്‍ മൊഴി നല്‍കി.
ജര്‍മനി ആസ്ഥാനമായ ഇമെയ്ല്‍ സര്‍വീസ് കമ്പനിയാണ് ടുടാനോടാ ഡോട്‌കോം. സ്വതന്ത്ര സോഫ്റ്റ്‌വെയറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണ് ടുടാനോട വഴി അയക്കുന്ന ഇ മെയ്ല്‍ സന്ദേശങ്ങള്‍. അതായത് അയക്കുന്ന ഉപകരണത്തിലും ലഭിക്കുന്ന ഉപകരണത്തിലും മാത്രമേ ഇമെയ്ല്‍ ലഭ്യമാകുകയുള്ളൂ.
സെര്‍വറില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇമെയ്ല്‍ വിലാസവും സെര്‍വറില്‍ സൂക്ഷിക്കില്ല. ഡിലീറ്റ് ചെയ്ത് നശിപ്പിച്ചാല്‍ ഇത് ഫോണില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ പോലും വീണ്ടെടുക്കാനുമാവില്ല.
ഇവരുടെ ഫോണുകളുംലാപ്‌ടോപുകളും പിടിച്ചെടുത്തതിനാല്‍ നശിപ്പിക്കപ്പെടാത്ത ഇമെയ് ലുകള്‍ വീണ്ടെടുക്കാമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.