ബാഗ്ദാദ്: അഞ്ച് വര്‍ഷത്തിന് ശേഷം ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുെട വിഡിയോ പുറത്ത്. തിങ്കളാഴ്ചയാണ് ബാഗ്ദാദി അനുയായികളെന്ന് തോന്നിയ്ക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്ന വീഡിയോ അല്‍ ഫുര്‍ഖാന്‍ മീഡിയ പുറത്തുവിട്ടത്. ബാഗ്ദാദിയൊഴിച്ച് മറ്റുള്ളവരുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Islamic State has released a new video that features Abu Bakr al-Baghdadi discussing such topics as attacks in Sri Lanka and Saudi Arabia. ISIS clearly decided it is necessary to demonstrate perpetrators of these attacks filmed themselves pledging allegiance to a living terrorist pic.twitter.com/OETfVujYOy
— ali mumtaz (@AliMumttaz) April 29, 2019
കഴിഞ്ഞ മാസം അവസാനിച്ച കിഴക്കന്‍ സിറിയയിലെ യുദ്ധത്തെക്കുറിച്ചാണ് ബാഗ്ദാദി പ്രധാനമായി സംസാരിക്കുന്നത്. കുഷ്യനിലിരുന്ന് കാല്‍കയറ്റിവെച്ച് ‘ബഗൂസ് യുദ്ധം കഴിഞ്ഞു’ എന്ന് അനുയായികളോട് പറയുന്നു. അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തെയും സംബന്ധിച്ച് ബാഗ്ദാദി സംസാരിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇത് ബാഗ്ദാദിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. 2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.