റോം: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് അബുബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഐ.എസ്സിന്റെ ശക്തമായ സാന്നിധ്യമുളള സിറിയയിലെ റഖ്വ പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അറബിക് ന്യൂസ് ഏജന്‍സിയായ അല്‍ അമാഖാണ് റിപ്പോര്‍ട്ട് ചെയ്തത്.
റമദാന്‍ മാസത്തിലെ അഞ്ചാം ദിവസമായ ഞായറാഴ്ച റഖ്വയിലുണ്ടായ വ്യോമാക്രമണത്തില്‍ ഖാലിഫ് അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു’വെന്നാണ് അറബിക് വാര്‍ത്താ വൃത്തങ്ങള്‍ പുറത്തുവിട്ട വിവരം.
ഐഎസ് നിയന്ത്രണത്തിലുളള മൊസൂളില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റിരുന്നുവെന്ന ഇറാഖ് ടെലിവിഷന്‍ ചാനല്‍ അല്‍സുമേറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മരണ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബാഗ്ദാദി മൊസൂളിലേക്ക് കടന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് യു.എസ്സ് പ്രതിരോധ സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സി.എന്‍.എന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടരക്കോടി ഡോളറാണ് ബാഗ്ദാദിയുടെ തലയ്ക്ക് യുഎസ്സ് ഇനാം പ്രഖ്യാപിച്ചിരുന്നത്
ഐ.എസ് ഭീകരര്‍ പുതിയ രാഷ്ട്രത്തിന്റെ ഖലീഫയായി പ്രഖ്യാപിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖിലെ സമാറ സ്വദേശിയാണ്.