ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനായി സമൂഹ മാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചാരണം നടത്തുന്നത് കാസര്‍കോട് നിന്നും കാണാതായ സംഘത്തിന്റെ തലവന്‍ അബ്ദുള്‍ റാഷിദാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി.
പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണമെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. മെസേജ് ടു കേരള എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സമ്മതമില്ലാതെ ഇയാള്‍ അംഗങ്ങളെ ചേര്‍ത്തിരുന്നു. ഇതിലെ ചില അംഗങ്ങള്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കുകയായിരുന്നു.