ഐസ് തീവ്രവാദികള്‍ അഫ്ഗാന്‍ സൈന്യത്തിന്റെ മുമ്പില്‍ കീഴടങ്ങി

കാബൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് നേതാവായ മവാലവി ഹബീബ് ഉര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള 150 പേര്‍ അഫ്ഗാന്‍ സേനയ്ക്ക് മുമ്പില്‍ കീഴടങ്ങിയെന്ന്‌ ഔദ്യോഗിക മാധ്യമമായ ഖാമ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് അഫ്ഗാന്‍ സേന തീവ്രവാദികളെ കീഴടക്കിയത്.

റഹ്മാനും മറ്റ് തീവ്രവാദികളും തങ്ങളുടെ ആയുധങ്ങളും, മറ്റ് ഉപകരണങ്ങളുമെല്ലാം സേനയ്ക്ക് കൈമാറിയിട്ടുണ്ട്. ഐസോ,ഗവണ്‍മെന്റ് വിരുദ്ധ സേനകളോ ഇതു വരെ കീഴടങ്ങലിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജവാസ്ജന്‍ പ്രവിശ്യ പൊതുവേ ശാന്തമായ സ്ഥലമാണെങ്കിലും, സുരക്ഷ വളരെ മോശമാണ്. പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ ഐസ് തീവ്രവാദികളും താലിബാനും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാറുണ്ട്.

Top