കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ രണ്ടുപേരെക്കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശേരി, കാസര്‍കോട് സ്വദേശി മൊയ്‌നുദ്ദീന്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. ഇവരെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.
അബു ഐഷ എന്ന വ്യാജപ്പേരില്‍ ഷജീര്‍ ഫേസ്ബുക്കില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു്. കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഷജീറിനാണെന്നും എന്‍ഐഎ പറയുന്നു. മൊയ്‌നുദ്ദീന്‍ യുഎഇ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എന്‍ഐഎ വ്യക്തമാക്കി.