തൃശ്ശൂര്‍: തീവവ്രവാദ ബന്ധം ഉണ്ടെന്ന സംശയത്തില്‍ തൃശ്ശൂരില്‍ അഞ്ച് വീടുകളില്‍ എന്‍ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്.
പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന.