കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ അറസ്റ്റില്‍

കാബൂളിലെ സിഖ് ഗുരുദ്വാരയിലെ ആക്രമണം ആസൂത്രണം ചെയ്ത ഐഎസ് ഭീകരന്‍ അറസ്റ്റില്‍.അഫ്ഗാന്‍ സുരക്ഷാ സേന ഒരു പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഐ എസ് ഖൊറസ്ഥാന്‍ മേധാവിയായ മൗലവി അബ്ദുള്ള എന്ന അസ്ലം ഫറൂഖിയെ അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 25-ന് വൈകീട്ടാണ് മൂന്ന് ഐഎസ് ഭീകരര്‍ കാബൂളിലെ ഹര്‍ റായി സാഹിബ് ഗുരുദ്വാരയില്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 25 പേര്‍ മരിച്ചിരുന്നു. കാബൂളിലെ ഷോര്‍ ബസാറിന് സമീപത്തെ ധരംശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നാല് ഭീകരവാദികളും ഒരു ചാവേറുമുള്‍പ്പെടെയുള്ള സംഘമായിരുന്നു ഗുരുദ്വാര അക്രമിച്ചത്.

Top