മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ വിജയം. മുംബൈ സിറ്റിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് എഫ്‌സി ഗോവ തകര്‍ത്തു.
മിഗ്വെല്‍ ഫെര്‍ണാണ്ടസ് (84, 90 മിനിറ്റ്) ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഫെറാന്‍ കൊറോമിനസ് (പെനല്‍റ്റി), ജാക്കിചന്ദ് സിംഗ് (55ാം മിനിറ്റ്), എഡു ബേഡിയ (61ാം മിനിറ്റ്) എന്നിവരാണ് ഗോവയുടെ പട്ടിക പൂര്‍ത്തിയാക്കിയത്. ഇതോടെ മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് പോയിന്റുമായി ഗോവ ലീഗിന്റെ തലപ്പത്തെത്തി.