ബ്ലാസ്റ്റേഴ്സിനെ കളിയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ പ്രൊഫസര്‍ എത്തുന്നു

KERALA-BLASTRSSS

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി പുതിയ കോച്ചിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ കൂടിയായ നെലോ വിന്‍ഗാഡയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീം മാനേജ്മെന്റ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. പുതിയ കോച്ച് ടീമിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. നിലവിലെ മാനേജ്മെന്റിന് കീഴില്‍ എത്ര പ്രഗത്ഭരായ ആളുകള്‍ വന്നിട്ടും കാര്യമില്ലെന്നാണ് മറ്റുചിലര്‍ കുറ്റപ്പെടുത്തുന്നത്.

അതേസമയം പ്രൊഫസര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ അറുപത്തിയഞ്ചുകാരന്റെ ട്രാക്ക് റെക്കോര്‍ഡ്സ് അത്ര നിസ്സാരമല്ല. പോര്‍ച്ചുഗല്‍ (അണ്ടര്‍-20), സൗദി ആറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ പോര്‍ച്ചുഗീസ് പരിശീലകന് കീഴില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇറാന്‍, ബെന്‍ഫിക തുടങ്ങിയ ടീമുകളുടെ സഹപരിശീലകനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top