ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ തോല്‍വിയില്‍നിന്ന് രക്ഷിച്ചത് മലയാളി താരം മുഹമ്മദ് റാഫി. കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെയാണ് റാഫിയുടെ ഹെഡര്‍ ഗോളില്‍ ജാംഷേദ്പൂര്‍ എഫ്.സിയെ തളച്ചത് (1-1). 16 കളികളില്‍നിന്ന് 28 പോയന്റള്ള ചെന്നൈയിന്‍ മൂന്നാം സ്ഥാനത്തും 26 പോയന്റുള്ള ജാംഷേദ്പൂര്‍ നാലാമതുമാണ്.