കൊച്ചി: ഹോം ഗ്രൗണ്ടില്‍ ജംഷഡ്പുര്‍ എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് സമനിലയില്‍ കളി അവസാനിപ്പിച്ചു.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 66-ാം മിനിറ്റില്‍ ടിം കാഹിലിന്റെ മുന്നേറ്റം തടയാനുള്ള ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ്ങിന്റെ ശ്രമത്തിന് റഫറി ഫൗള്‍ വിളിക്കുകയായിരുന്നു.
ജംഷേദ്പുര്‍ താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് ലൈന്‍ റഫറിയുമായി ചര്‍ച്ച ചെയ്ത ശേഷം റഫറി ബ്ലാസ്റ്റേഴ്സിനെതിരായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കാര്‍ലോസ് കാല്വോ പന്ത് അനായാസം വലയിലെത്തിച്ചു.
ഗോള്‍ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമത്തിന് പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്മ വില്ലനായി. എന്നാല്‍ 77-ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗല്‍ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.
പത്തു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഏഴാം സ്ഥാനത്താണ് ടീം. 11 കളികളില്‍നിന്ന് 16 പോയന്റുള്ള ജംഷഡ്പുര്‍ ആറാം സ്ഥാനത്തേക്കു താണു.