ഐഎസ്എല്‍: ബംഗളൂരു എഫ്‌സി ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും

ബംഗളൂരു എഫ്‌സി ഇന്ന് ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഐഎസ്എല്‍ ലീഗില്‍ 31 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബംഗളൂരുവിനെയാണ് ഇന്ന് 12-ാം സ്ഥാനക്കാരനായ ഡൈനാമോസിന് നേരിടേണ്ടത്. അവസാന മത്സരത്തില്‍ ചെന്നൈയോട് ഒരു ഗോളിന് ബംഗളൂരു തോറ്റിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ പൂനൈ നാലു ഗോളിന് ജെംഷെഡ്പൂര്‍ എഫ്‌സിയെ തോല്‍പ്പിച്ചു. ഇതോടെ ജെംഷഡ്പൂരിന് പ്ലേ ഓഫ് സാധ്യതക്കുള്ള കനത്ത തിരിച്ചടിയായിരുന്നു. റോബിന്‍ പോളിന്റെ ഇരട്ട ഗോളാണ് പൂനയേ വിജയത്തിലേക്കു നയിച്ചത്. മാര്‍സലീഞ്ഞോയും മലയാളി താരം ആഷിക്ക് കരുണിമാണ് പൂനെക്ക് മറ്റു ഗോളുകള്‍ നേടിക്കൊടുത്തത്. ജെംഷഡ്പൂര്‍ 23 പോയന്റുകളുമായി അഞ്ചാം സ്ഥാനത്തും പൂനെ 18 പോയിന്റുകളുമായി ഏഴാം സ്ഥാനത്തുമാണ്.

Top