കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായാ ഹൈദരാബാദ് എഫ്സിയെ നേരിടും. ഇന്ന് വിജയിക്കുന്ന ടീമിന് ലീഗിൽ ഒന്നാമത് എത്താം. സമനില ലഭിച്ചാലും ഹൈദരബാദിന് ഒന്നാമതെത്താനാകും. ഈ സീസണിൽ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന രണ്ട് ടീമുകളാണ് കേരളവും ഹൈദരാബാദും. അത് കൊണ്ട് തന്നെ മത്സരത്തിൽ തീ പാറുമെന്ന് ഉറപ്പാണ്.
രണ്ട് ക്ലബ്ബുകളും 9 മത്സരങ്ങളിൽ നിന്ന് ഓരോ തോൽവി മാത്രമെ വഴങ്ങിയിട്ടുള്ളൂ. അവസാന 5 ഏറ്റുമുട്ടലുകളിൽ രണ്ട് ജയവും മൂന്ന് സമനിലയുമായി 14 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. ഹൈദരാബാദ് 16 പോയിന്റുമായി ലീഗിൽ രണ്ടാമതും നിൽക്കുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.