മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണില്‍ പുതിയ ടീമെത്തുന്നു. പൂനെ സിറ്റി എഫ്‌സിക്കു പകരമായി ഹൈദരാബാദ് എഫ്‌സിയാണ് സൂപ്പര്‍ ലീഗിലേക്കെത്തുന്നത്. ഐടി വ്യവസായ സംരംഭകന്‍ വിജയ് മാധുരിയും കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ സി.ഇ.ഒ വരുണ്‍ തൃപുരാനെനിയുമാണ് ഹൈദരാബാദ് എഫ്‌സിയുടെ ഉടമകള്‍. ഗച്ചിബൗളി സ്റ്റേഡിയമാകും ഹൈദരാബാദിന്റെ ഹോംഗ്രൗണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ സീസണുകളില്‍ പൂനെ സിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്ലബ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. നിലവിലുള്ള കളിക്കാര്‍ക്ക് പുതിയ ക്ലബ്ബുകളില്‍ ചേരാനാകും. സാമ്പത്തിക പ്രതിസന്ധി കാരണം പുനെ സിറ്റിക്കു കഴിഞ്ഞ സീസണില്‍ കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു.