കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എടികെയും ചെന്നൈയിനും ഇന്നിറങ്ങും. കൊല്‍ക്കത്തയില്‍ വച്ചാണ് മത്സരം. എടികെ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. അതുകൊണ്ടുതന്നെ മുന്‍നിര കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതായിരിക്കും.
ഇന്നത്തെ കളിയില്‍ ചെന്നൈയിന്‍ എഫ്സിക്ക് ജയം അനിവാര്യമാണ്. ചെന്നൈയിന് 15 കളികളില്‍നിന്നും 22 പോയന്റാണുള്ളത്. കഴിഞ്ഞ അഞ്ചു കളികളില്‍ ചെന്നൈയിന്‍ നാലെണ്ണത്തില്‍ ജയിച്ചിട്ടുണ്ട്. ചെന്നൈയിനുമായി പ്ലേ ഓഫ് സാധ്യതയുള്ള ഒഡിഷ, മുംബൈ സിറ്റി ടീമുകളാണ് അവസാന സ്ഥാനത്തിനായി മത്സരിക്കാന്‍ ഉള്ളത്.
എടികെ 16 കളിയില്‍നിന്നും 33 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ടീമിന് സാധിക്കും. റോയ് കൃഷ്ണയുടെ മികച്ച പ്രകടനമാണ് ടീമിനെ മുന്നില്‍ എത്തിച്ചത്. ചെന്നൈയിനെതിരെയും മികച്ച കളിയാണ് ലക്ഷ്യമിടുന്നതെന്നാണ് പരിശീലകന്‍ അന്റോണിയോ ഹബാസ് പറഞ്ഞത്.