മുംബൈ: ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. മുബൈ സിറ്റി 2-1 ന് തോല്‍പ്പിച്ചത് ഹൈദരാബാദ് എഫ്‌സിയെ ആയിരുന്നു.
മുംബൈ സിറ്റിക്ക് ജയം നേടിക്കൊടുത്തത് മോദൗ സൗഗൗവിന്റെ ഇരട്ടഗോളുകളാണ്. മത്സരത്തില്‍ പത്തുപേരുമായി മുംബൈ സിറ്റി കളിക്കേണ്ടി വന്നിട്ടും മുംബൈയ്ക്ക് വിജയം നേടാന്‍ സാധിച്ചു.
സ്വന്തം മൈതാനത്ത് മുംബൈയുടെ ആദ്യവിജയമായിരുന്നു ഇത്. ആറാം മിനിറ്റിലും 78ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍ നേടിയത്. 81ാം മിനിറ്റില്‍ ബോബോ ഹൈദരാബാദിന്റെ ആശ്വാസഗോള്‍ നേടുകയും ചെയ്തു. 16 പോയിന്റോടെ മുംബൈ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. ഹൈദരാബാദ് 5 പോയിന്റുമായി അവസാന സ്ഥാനത്താണ് ഉള്ളത്.