പനാജി: ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും നേര്‍ക്കുനേര്‍. ഇരു ടീമുകള്‍ക്കും സീസണിലെ മൂന്നാമത്തെ മത്സരമാണിത്. ജംഷഡ്പൂരിന് നാലും ഹൈദരാബാദിന് മൂന്നും പോയിന്റ് വീതമുണ്ട്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും തമ്മിലുള്ള രണ്ട് മത്സരവും സമനിലയില്‍ അവസാനിച്ചിരുന്നു.
അതേസമയം, ഐഎസ്എല്ലില്‍ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മുന്‍ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മുംബൈ തകര്‍ത്തു. ആദ്യ പകുതിയില്‍ മുംബൈ സിറ്റി 30 എന്ന നിലയില്‍ മുന്നിലെത്തി. നാല്, 25 മിനിറ്റുകളില്‍ ഗോള്‍ നേടിയ വിക്രം പ്രതാപ് സിംഗ് കൊല്‍ക്കത്തന്‍ വമ്പന്മാരെ ഞെട്ടിച്ചു. 38ാം മിനിറ്റില്‍ ഇഗോര്‍ അംഗുലോ ലീഡുയര്‍ത്തി 47ാം മിനിറ്റില്‍ മൗര്‍ത്താഡ ഫോള്‍, 52ാം മിനിറ്റില്‍ ബിപിന്‍ സിംഗ് എന്നിവരും ഗോള്‍ നേടി ചാമ്പ്യന്മാരുടെ ജയം ആധികാരികമാക്കി.
60ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസാണ് എടികെയുടെ ആശ്വാസ ഗോള്‍ നേടിയത്. ദീപക് താംഗ്രി 49ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് എടികെ മോഹന്‍ ബഗാന്‍ മത്സരം പൂര്‍ത്തിയാക്കിയത്. മൂന്ന് കളിയില്‍ 6 പോയിന്റുമായി മുംബൈ സിറ്റി ലീഗില്‍ ഒന്നാമതെത്തി. ആറ് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ നാലാം സ്ഥാനത്താണ് എടികെ മോഹന്‍ ബഗാന്‍.