മുംബൈയിലെ ഇസ്ലാം ജിംഖാനയില്‍ ചീട്ടുകളിക്ക് വിലക്ക്

മുംബൈ : മുംബൈയിലെ പ്രശസ്തമായ ഇസ്ലാം ജിംഖാനയില്‍ ചീട്ടുകളിക്ക് നിരോധനമെന്ന് റിപ്പോര്‍ട്ട്. ജിംഖാന പ്രസിഡന്‍റ് യൂസഫ് അബ്റാനിയാണ് റമ്മിയടക്കമുള്ള ചീട്ടുകളിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കലാ, കായിക സാസ്കാരിക പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ ഡ്രൈവിന് സമീപത്തെ ജിംഖാനയിലാണ് ചീട്ടുകളിക്ക് നിരോധനമേര്‍പ്പെടുത്തിയതെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

ജിംഖാനയിലും പരിസരത്തും ചീട്ടുകളി പാടില്ലെന്നാണ് അറിയിപ്പ്. ചീട്ടുകളിക്കിടെ ചിലര്‍ വാതുവയ്പില്‍ ഏര്‍പ്പെട്ടെന്ന് വിശദമാക്കിയാണ് തീരുമാനം. അടുത്തിടെ നടന്ന റമ്മി കളിക്കിടെ വാതുവയ്പുണ്ടായെന്നാണ് യൂസഫ് അബ്റാനിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ചീട്ടുകളി മുറി അടച്ചത്. നബിദിനം തന്നെ ചീട്ടുകളി മുറി അടച്ചത് ജിംഖാനയുടെ പുരോഗമനപരമായ നിലപാടുകള്‍ക്കെതിരാണെന്നാണ് അംഗങ്ങള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. 129 വര്‍ഷം പഴക്കമുള്ളതാണ് ഇസ്ലാം ജിംഖാന ക്ലബ്ബ്.

Top