അഴിമതിക്കേസില്‍ നവാസ് ശരീഫിനെ കുറ്റവിമുക്തനാക്കി ഇസ്‌ലാമാബാദ് ഹൈകോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ കുറ്റവിമുക്തനാക്കി ഇസ്‌ലാമാബാദ് ഹൈകോടതി. 2018ല്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അവെന്‍ഫീല്‍ഡ് അഴിമതിക്കേസില്‍ ശരീഫ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ആമര്‍ ഫാറൂഖും ജസ്റ്റിസ് മിയാംഗല്‍ ഹസന്‍ ഔറംഗസേബും ഉള്‍പ്പെട്ട ബെഞ്ച് വിധി പ്രഖ്യാപിച്ചത്.

ശരീഫിനെ മറ്റൊരു കേസില്‍ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്ത് അഴിമതിവിരുദ്ധ സമിതി നല്‍കിയ അപ്പീല്‍ പിന്‍വലിക്കുകയും ചെയ്തു. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത് ഇന്നലെ ഹൈകോടതി ശരിവെക്കുകയായിരുന്നു.ഇതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ആശ്വാസമാണ് നവാസ് ശരീഫിന് ലഭിച്ചത്. ലണ്ടനില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചത് സംബന്ധിച്ചുള്ളതാണ് അവെന്‍ഫീല്‍ഡ് അഴിമതിക്കേസ്.

Top