ഇസ്‌ളാമബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ കൈകാര്യം ചെയ്യാന്‍ പാക്കിസ്ഥാന് കഴിയില്ലെന്ന് പ്രമുഖ പാക്ക് പത്രം ദ ഡോണ്‍.
ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് ഒപ്പം ചേരാനുള്ള അമേരിക്കന്‍ തീരുമാനം പാക്കിസ്ഥാന്റെ കഴിവില്ലായ്മയാണ് കാണിക്കുന്നത്.
ചരിത്രപരമായി നോക്കിയാല്‍ അമേരിക്ക എന്നും പാക്കിസ്ഥാനെയും ഇന്ത്യയേയും ചര്‍ച്ചകള്‍ക്ക് പ്രോല്‍സാഹിപ്പിച്ചിരുന്നു. അമേരിക്ക ഇന്ത്യയ്ക്ക് ഒപ്പം ചേര്‍ന്നാല്‍ പിന്നെ ഈ ചര്‍ച്ചകള്‍ക്കൊന്നും അര്‍ഥമില്ലന്നും മുഖപ്രസംഗത്തില്‍ ഡോണ്‍ ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി ബന്ധത്തിലായും സുരക്ഷാ കാര്യത്തിലായും മോദി ഇന്ത്യയുമായി ചേരുന്ന സമീപനം സ്വീകരിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല.
ഭീകരത നിറഞ്ഞ ചരിത്രം കാരണം ലോകം പാക്കിസ്ഥാനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതിനാലാണ് കശ്മീര്‍ കാര്യത്തിലും പാക്ക് അവകാശവാദങ്ങളെ സംശയത്തോടെ ലോകം കാണുന്നത്.
30 വര്‍ഷമായി കശ്മീരില്‍ വിഘടനവാദം തുടങ്ങിയിട്ട്. സമരങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന ആശയം ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ചിരിക്കുകയാണ്. സെയ്ദ് സാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിനെയും ഡോണ്‍ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
പാകിസ്താന് അതിര്‍ത്തി കടന്ന ഭീകര ആക്രമണത്തിന് അനുവദിക്കില്ലന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും വാഷിങ്ടണിലെ ചര്‍ച്ചകള്‍ക്കു ശേഷം സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.