കൊച്ചി: ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികളെ കാണാതായ സംഭവത്തില്‍, മുംബൈയില്‍ പിടിയിലായ രണ്ടുപേരെ അന്വേഷണസംഘം കൊച്ചിയില്‍ എത്തിച്ചു.
കേരള പോലീസും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസ്‌ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ആര്‍ഷിദ് ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവരെയാണ് പോലീസ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായാണ് ഇവരെ കൊച്ചിയില്‍ എത്തിച്ചത്.
തിങ്കളാഴ്ച വരെ പ്രതികള്‍ കേരള പോലീസിന്റെ കസ്റ്റഡിയിലായിരിക്കും. പ്രതികളുമായി അന്വേഷണസംഘം ഉച്ചയോടെയാണ് കൊച്ചിയില്‍ എത്തിയത് .
സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍ പിആര്‍ഒ ആണ് പിടിയിലായ ഖുറേഷി. പിടിയിലായ ഖുറേഷിയുടെ മൊഴിയനുസരിച്ച് നടത്തിയ റെയ്ഡിലാണ് റിസ്വാന്‍ ഖാനെ കസ്റ്റഡിയിലെടുത്തത്.
കേരളത്തില്‍ നിന്ന് കാണാതായവര്‍ മുംബൈയില്‍ പലപ്പോഴായി എത്തി ഖുറേഷിയെ കണ്ടതായാണ് വിവരം. ഇയാളില്‍ നിന്ന് മതപഠനക്ലാസ്സുകളും ഇവര്‍ക്ക് ലഭിച്ചിരുന്നതായി സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.