കാസര്‍ഗോഡ്: ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന റാഷിദ് അബ്ദുള്ള ജോലി ചെയ്തിരുന്ന തൃക്കരിപ്പൂരിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് .
ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകരാണ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെത്ത് പൊലീസ് സ്‌കൂളിന് സമീപം തമ്പടിച്ചിരുന്നു. സ്‌കൂളിന് മുന്‍വശമെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്‌മെന്റിന് മുഖ്യ നേതൃത്വം നല്‍കിയത് റാഷിദാണെന്നാണ് വിവരം.
പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹിയായിരുന്ന റാഷിദ് അബ്ദുള്ള ആറ് മാസം മുന്‍പാണ് സ്‌കൂളില്‍ നിന്നും രാജിവെച്ചത്. ശ്രീലങ്കയില്‍ ഉന്നത വിദ്യാഭ്യാസത്തിന് എന്ന് പറഞ്ഞായിരുന്നു ഇയാള്‍ സ്‌കൂളില്‍ നിന്നും രാജിവെച്ചതെന്ന് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധികൃതര്‍ പറഞ്ഞു.
തീവ്രവാദത്തിനെതിരെ നിരന്തരം സംസാരച്ചിരുന്ന റാഷിദ് ഐഎസില്‍ ചേര്‍ന്നു എന്ന വാര്‍ത്ത സഹപ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് കേട്ടത്.
ജില്ലയില്‍ ലൗജിഹാദിനെ ശക്തമായി പ്രോത്സാഹിപ്പിച്ച അബ്ദുള്‍ റാഷിദ് എറണാകുളം സ്വദേശിയായ സോണിയയെ (അയിഷ) മതം മാറ്റി വിവാഹം ചെയ്തത്.
റാഷിദിനൊപ്പം ആയിഷയും ഐഎസില്‍ ചേര്‍ന്നതായി കരുതുന്നു. റാഷിദിനേയും ആയിഷയേയും കൂടാതെ പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല, എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ്, തൃക്കരിപ്പൂരിലെ മര്‍വാന്‍, പടന്ന സ്വദേശികളായ ഹയീസുദ്ദീന്‍, അഷ്ഫാഖ്, എളമ്പച്ചി സ്വദേശി ഫിറോസ് എന്നിവരെയും കാണാതായിട്ടുണ്ട്.