അലപോ: ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യ വക്താവായ അബു മുഹമ്മദ് അല്‍ അദ്നാനി കൊല്ലപ്പെട്ടു. സിറിയന്‍ സേന അലപോയില്‍ നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്നാനി കൊല്ലപ്പെട്ടതെന്ന് ഐഎസ് വാര്‍ത്തകള്‍ പുറത്തുവിടുന്ന വാര്‍ത്താ ഏജന്‍സിയായ അമാക്ക് റിപ്പോര്‍ട്ട് ചെയ്തു.
അദ്നാനിയുടെ തലക്ക് അഞ്ചു മില്യണ്‍ ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായാണ് അദ്നാനി അറിയപ്പെടുന്നത്. അതേസമയം, അദ്നാനിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക തയാറായിട്ടില്ല.