ദമാസ്‌ക്കസ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് സിറിയിയില്‍ നിന്ന് 300 പേരെ തട്ടിക്കൊണ്ടുപോയി. ബാദിയ സിമന്റ് ഫാക്ടറിയില്‍ ഐ.എസ് നടത്തിയ ആക്രമണത്തിന് ശേഷമാണ് മൂന്നുറു പേരെ കാണാതായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാണാതായവരില്‍ ഭൂരിഭാഗവും ഫാക്ടറി തൊഴിലാളികളാണ് 125ലധികം പേരെയും വഹിച്ച് ഐ.എസ് തീവ്രവാദികളുടെ വാഹനങ്ങള്‍ പോകുന്നത് കണ്ടുവെന്ന് ദൃസാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സിറിയയുടെ തലസ്ഥാനമായ ദമാസ്‌ക്കസിന് 50 കിലോമീറ്റര്‍ അകലെയാണ് ഐ.എസ് ആക്രമണം നടത്തിയ ബാദിയ സിമന്റ് ഫാക്ടറി. ഫാക്ടറിയിലെ ആക്രമണത്തിന് ശേഷം ഒരു എയര്‍ ബേസിന്റെയും ഊര്‍ജ്ജ പ്ലാന്റിന്റെയും നിയന്ത്രണമേറ്റെടുക്കാനും ഐ.എസ് ശ്രമിച്ചു.
പക്ഷെ ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച്ചയും ഐ.എസ് രാജ്യത്ത് ആക്രമണം നടത്തിയിരുന്നു. സിറിയയില്‍ നഷ്ടപ്പെട്ട മേധാവിത്ത്വം തരിച്ചുപിടിക്കാനാണ് ഐ.എസ് പദ്ധതിയിടുന്നത്.