Islamic State confirms key commander Omar Shishani dead

ബഗ്ദാദ്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ സൈനിക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടത്.

ഐഎസ് വാര്‍ത്താ ഏജന്‍സിയായ അമാക് വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടുവെന്നത് വലിയ വാര്‍ത്തയാണെന്ന് വാഷിങ്ടണ്‍ ഡിസി പ്രതികരിച്ചു.

ഐഎസിന്റെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് ഇറാഖി സൈന്യം മുന്നേറുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
അല്‍ഷിഷാനിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപം കൊടുത്ത യുദ്ധ തന്ത്രങ്ങള്‍ ഇറാഖിനെ സൈനി കനീക്കത്തില്‍ അമേരിക്കക്ക് തലവേദന സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി അമേരിക്ക അവകാശവാദം ഉന്നയിച്ചിരുന്നു. ഒമര്‍ ദ ചെചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഷിഷാനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സോവിയറ്റ് യൂണയിന്റെ ഭാഗമായ ജോര്‍ജിയയില്‍ 1986ല്‍ ജനിച്ച ഷിഷാനി ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത ഉപദേശകന്‍ കൂടിയായിരുന്നു.

Top