ബാഗ്ദാദ്: ഐ.എസിനെതിരായ ലോകരാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഐ.എസിനെ സംശുദ്ധമാക്കുകയും അതിന്റെ ശക്തി വര്‍ധിപ്പിക്കുകയുമാണ് ചെയ്തതെന്ന് ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി.
ഐ.എസിനെ അനുഭാവ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ബാഗ്ദാദി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും നടത്തിയ വ്യോമാക്രമണം ഐ.എസിന്റെ നിശ്ചയ ദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് സന്ദേശത്തില്‍ പറയുന്നു.
ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്ന പുതിയ നയങ്ങളേയും ഇസ്രായേലിന്റെ ഇടപെടലുകളേയും ശക്തമായ ഭാഷയില്‍ തന്നെ ബാഗ്ദാദി വിമര്‍ശിക്കുന്നുണ്ട്. ഐ.എസ്.ഓരോ ദിവസവും ഇസ്രായേലിന് അടുത്തെത്തികൊണ്ടിരിക്കുകയാണെന്നു കരുതിയിരുന്നുകൊള്ളാനും സന്ദേശത്തില്‍ സൂചനയുണ്ട്.
ഐഎസ് ഭീകരരെ പ്രവാചകന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവരെന്നാണ് ബാഗ്ദാദി വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് ഐ.എസിനൊപ്പം പോരാട്ടത്തില്‍ പങ്കുചേരാന്‍ ബാഗ്ദാദി ആവശ്യപ്പെടുന്നുണ്ട്. 24 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം ബാഗ്ദാദിയുടേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.