ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സുലൈമാന്‍ അഹമ്മദ് മുദീന്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സുലൈമാന്‍ അഹമ്മദ് മുദീന്‍ കൊല്ലപ്പെട്ടു. ഇറാക്കിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറില്‍ ഇറാക്ക് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദിക്ക് സമീപമുള്ള മരുഭൂപ്രദേശത്ത് വച്ചാണ് ഐഎസ് നേതാവിനെ വധിച്ചത്. ഓപ്പറേഷന്‍സ് കമാന്‍ഡും പ്രോവിന്‍ഷ്യല്‍ പോലീസ് കമാന്‍ഡോസും സംയുക്തമായായിരുന്നു ആക്രമണം നടന്നത്. പ്രവിശ്യയിലെ ഐഎസ് ക്യാമ്പുകളുടെ ചുമതല വഹിച്ചിരുന്നത് മുദീനാണ്.

Top