വീണ്ടും ലൈംഗിക അടിമകള്‍ക്കുള്ള ഓണ്‍ലൈന്‍ വില്‍പ്പന പരസ്യവുമായി ഐഎസ് ഭീകര്‍. അടിമകളായി പാര്‍പ്പിച്ചിരിക്കുന്ന യസീദി യുവതികളെ സോഷ്യല്‍ മീഡിയ വഴി വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഓണ്‍ലൈന്‍ പരസ്യം വീണ്ടും പുറത്തു വന്നിരിക്കുന്നത്.
‘കന്യകയും സുന്ദരിയുമായ പെണ്‍കുട്ടി, 12 വയസ്സ്. വില 12,500 ഡോളര്‍ , ഉടന്‍ തന്നെ വില്‍ക്കപ്പെടും’ടെലിഗ്രാമിലൂടെ പ്രചരിക്കുന്ന ഐഎസിന്റെ പരസ്യമാണിത്.
അറബി ഭാഷയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണിലൂടെയാണ് പെണ്‍കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നത്.
പെണ്‍കുട്ടിയുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും കണ്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് പെണ്‍കുട്ടികളെ കൈമാറും. 3,000 ത്തോളം യസീദി പെണ്‍കുട്ടികളെ ഭീകരര്‍ ലൈംഗിക അടിമകളാക്കി വച്ചിട്ടുണ്ടെന്നാണ് കണക്ക്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലൈംഗിക അടിമകളെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് ലൈംഗിക അടിമയായ പെണ്‍കുട്ടിയെ വില്‍പനക്ക് വച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. ഇവള്‍ വില്‍പനക്ക് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ലൈംഗിക അടിമകളെ വില്‍ക്കുന്നത് പോസ്റ്റിട്ടയാള്‍ നേരിട്ടാണോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നതാണോ എന്ന് വ്യക്തമല്ല.
ഭീകര സംഘടന തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടത്തൊനാണ് ലൈംഗിക അടിമകളെ വില്‍ക്കുന്നതെന്നാണ് സൂചന.