ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടം; പിന്നോട്ടില്ലന്നാവർത്തിച്ച് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ് : ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇസ്ലാമിക ഭീകരത രാജ്യം പൊറുക്കില്ലെന്ന് മാക്രോൺ പറഞ്ഞു. കഴിഞ്ഞ ദിവസം  പൊലീസ് ഉദ്യോഗസ്ഥയെ മതമൗലികവാദി കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ ഒരിക്കലും പിന്നോട്ടില്ല. കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. രാജ്യം പൊലീസ് ഉദ്യോഗസ്ഥയുടെ കുടുംബത്തിനൊപ്പമാണ്- ഇമ്മാനുവൽ മാക്രോൺ ട്വിറ്ററിൽ കുറിച്ചു.

49 വയസ്സുള്ള  പൊലീസ് ഉദ്യോഗസ്ഥയാണ് മതമൗലികവാദിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളെ  പൊലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. അള്ളാഹു അക്ബർ മുഴക്കിയായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അടുത്തിടെയായി ഫ്രാൻസിൽ ഇസ്ലാമിക ഭീകരവാദം വർദ്ധിച്ചുവരികയാണ്. മതനിന്ദ ആരോപിച്ച് അദ്ധ്യാപകനായ സാമുവൽ പാറ്റിയെ മതമൗലിക വാദി കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശക്തമായ നടപടികളാണ് ഭീകരതയ്‌ക്കെതിരെ ഫ്രഞ്ച് സർക്കാർ തുടർന്നു പോകുന്നത്.

Top