Islamic threat; Alert in Delhi

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഐഎസ് അംഗങ്ങള്‍ ഡല്‍ഹിയിലെത്തിയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലക്‌നൗവില്‍ പൊലീസുമായി ഏറ്റുമുട്ടല്‍ നടത്തിയ രണ്ട് ഭീകരരാണ് ഇപ്പോള്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം ആരംഭിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് പരിസരത്തെ സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ഐഎസ് ഭീകരര്‍ ചില വന്‍കിട ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഇവര്‍ ശ്രമിച്ചേക്കാമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം ലക്‌നൗവില്‍ ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു.

Top