അങ്കാര: തുര്‍ക്കിയില്‍ സിറിയന്‍ യുദ്ധവിമാനം തകര്‍ന്നുവീണു. ശനിയാഴ്ച തുര്‍ക്കിയലെ ഹതായി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നുവീണത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി കരുതുന്നില്ലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ ഏര്‍ദല്‍ അറ്റാ വ്യക്തമാക്കി. വിമാനത്തിന്റെ കോക്പിറ്റ് ശൂന്യമായിരുന്നു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടിരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിമാനം വെടിവച്ചിട്ടതാണെന്ന് സിറിയന്‍ വിമത ഗ്രൂപ്പായ അഹരാര്‍ അല്‍ ഷാമ പറഞ്ഞു. ഇഡ് ലിബിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനമാണ് വെടിവച്ചിട്ടത്. വ്യോമാക്രമണം നടത്തുന്നതിനിടെയണ് വിമാനം തകര്‍ത്തതെന്നും ഇവര്‍ അവകാശപ്പെട്ടു.