കൊറോണ; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ചെന്നൈയിന്‍ എഫ്സിയും എടികെയും തമ്മിലുള്ള മത്സരമാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുക. ശനിയാഴ്ച്ച വൈകീട്ട് 7.30നായിരിക്കും മത്സരം.

കാണികളുടെയും താരങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം എന്ന് ഐ.എസ്.എല്‍ അധികൃതര്‍ അറിയിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

അതേസമയം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കേണ്ടന്ന് ബിസിസിഐ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 15ന് ലഖ്‌നൗവിലാണ് ഒരുമത്സരം നടക്കുക. 18ന് കൊല്‍ക്കത്തയില്‍ വച്ചായിരിക്കും മൂന്നാമത്തെ മത്സരം നടക്കുക.

Top