അഞ്ച് ദിവസത്തിനിടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കേരളത്തില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തിനിടെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടര്‍ന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി ജില്ലയില്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലും കൊല്ലം ജില്ലയില്‍ സെപ്റ്റംബര്‍ രണ്ടിനുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മാസം നാല് മുതല്‍ 10 കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴ ലഭിക്കുമെന്നും പറയുന്നു.

Top