ഗാസ/ജറുസലം: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം തുടങ്ങിയശേഷം ഇരുവിഭാഗവും വെടിവയ്പ് രൂക്ഷമാക്കി.
വെള്ളിയാഴ്ച വിവിധ ഇടങ്ങളിലുണ്ടായ സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പില്‍ പലസ്തീന്‍കാരായ ഒരു സ്ത്രീയും യുവാവും കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്കു പരിക്കേറ്റു.
റമല്ലയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ സില്‍ബാദില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 38കാരിയായ സ്ത്രീയാണ്.
സേനയുടെ നേരെ കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ പോലീസ് പറഞ്ഞു. ഗാസ മുനമ്പില്‍ വെള്ളിയാഴ്ച രാവിലെ പൊട്ടിപുറപ്പെട്ട സംഘര്‍ഷത്തിനിടെ ഇസ്രയേലി സേനയുടെ വെടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്.