ജറുസലം: കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനിടെ ഇസ്രായേലില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
രാജ്യത്ത് ഇതുവരെ 1,55,604 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,119 പേര്‍ക്ക് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,882 പേര്‍ക്കാണ് രോഗം ബാധിച്ചത്.