ഗാസ: പാലസ്തീന്റെ അതിര്‍ത്തി പ്രദേശമായ ഗാസയില്‍ ഹമാസ് നുഴഞ്ഞുകയറ്റം തടയാന്‍ ഇസ്രായേല്‍ ഭൂഗര്‍ഭ ഭിത്തി നിര്‍മിക്കുന്നു.
ഇസ്രായേലില്‍ നിന്ന് പലസ്തീന്‍ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹമാസ് അതിര്‍ത്തിയില്‍ തുരങ്കള്‍ ഉണ്ടാക്കി കടന്നുകയറുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കം.
60 കിലോമീറ്റര്‍ നീളമുള്ള മതില്‍ ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്രായേലിന്റെ എല്ലാ പ്രദേശത്തുകൂടിയും കടന്നുപോകും.
മീറ്ററുകളോളം താഴേയ്ക്ക് ഇറങ്ങിയുള്ള ഭിത്തിയില്‍ സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഉണ്ടായിരിക്കും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കുമെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് മേധാവി അറിയിച്ചു. പ്രദേശത്തെ ഏറ്റവും വലിയ പദ്ധതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.