ടെല്‍ അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച മോഡല്‍ ജിജി ഹാഡിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍. ജിജിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക്, ഔദ്യോഗിക ഇന്‍സ്റ്റ അക്കൌണ്ടിലൂടെയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ മരുപടി പറഞ്ഞത്.
‘പലസ്തീനികളോടുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ സമീപനത്തിന് ജൂത വിഭാഗവുമായി ബന്ധമില്ല. ഇസ്രയേല്‍ സര്‍ക്കാരിനെ അപലപിക്കുന്നത് ജൂത വിരുദ്ധമല്ല. പലസ്തീനികളെ പിന്തുണയ്ക്കുന്നു എന്നാല്‍ ഹമാസിനെ പിന്തുണയ്ക്കുന്നു എന്നല്ല’- ജിജി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. പിന്നാലെ സ്റ്റേറ്റ് ഓഫ് ഇസ്രയേല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ മറുപടി വന്നു- ‘കഴിഞ്ഞ ആഴ്ച നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? അതോ ജൂത കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ നിങ്ങള്‍ കണ്ണടച്ചിരിക്കുകയാണോ? നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നത് നിങ്ങളുടെ നിശബ്ദതയില്‍ നിന്ന് വളരെ വ്യക്തമാണ്.’ കളിപ്പാട്ടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന ചോരപ്പാടുകളുള്ള മുറിയുടെ ചിത്രവും ഇസ്രയേല്‍ പങ്കുവച്ചുകൊണ്ട് നിങ്ങള്‍ ഇതിനെ അപലപിച്ചില്ലെങ്കില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
അമേരിക്കയില്‍ ജീവിക്കുന്ന പലസ്തീന്‍ വംശജയാണ് ജിജി സഹോദരി ബെല്ല ഹാഡിഡിനൊപ്പം ‘ഫ്രീ പലസ്തീന്‍’ എന്ന ആശയത്തിനായി ഏറെക്കാലമായി താരം വാദിക്കുന്നുണ്ട്. ഇസ്രയേലും പലസ്തീനും തമ്മിലെ സംഘര്‍ഷത്തെ ‘നീതീകരിക്കാനാവാത്ത ദുരന്തം’ എന്നാണ് ജിജി നേരത്തെ വിശേഷിപ്പിച്ചത്. ഒരു ജൂതനെയും ഉപദ്രവിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ജൂത സുഹൃത്തുക്കളോട് വ്യക്തമാക്കാന്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജിജി വിശദീകരിച്ചു. പലസ്തീനെ അനുകൂലിക്കുന്നത് യഹൂദ വിരുദ്ധതയല്ല. പലസ്തീന്‍ സമരത്തോട് തനിക്ക് സഹാനുഭൂതിയുണ്ട്. പലസ്തീനികള്‍ക്കായി തനിക്ക് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ട്. അവയിലൊന്നും ഒരു ജൂതനെ ആക്രമിക്കുന്നത് ഉള്‍പ്പെടുന്നില്ല എന്നാണ് ജിജി വ്യക്തമാക്കിയത്.
View this post on Instagram
View this post on Instagram