യുദ്ധവിമാന വില്‍പ്പന: ഇസ്രയേല്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ക്രൊയേഷ്യ

സഗ്രേബ: അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനങ്ങള്‍ തങ്ങള്‍ക്ക് വില്‍ക്കുന്നതില്‍ തീരുമാനമെടുക്കണമെന്ന് ഇസ്രയേലിനോട് ക്രെയേഷ്യ. ഇനിയും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം അറിയിച്ചില്ലെങ്കില്‍ ഓഡര്‍ പിന്‍വലിക്കുമെന്നും ക്രൊയേഷ്യ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ 50 കോടി ഡോളറിന്റെ ഓര്‍ഡര്‍ ആണ് ക്രൊയേഷ്യ നല്‍കിയിരിക്കുന്നത്. ഒരു ഡസന്‍ എഫ്16 എയര്‍ക്രാഫ്റ്റിനാണ് ക്രെയേഷ്യ ആവശ്യപ്പെട്ടത്. ഈ മാസം 11നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഓര്‍ഡര്‍ പിന്‍വിലിക്കുമെന്ന് ക്രൊയേഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മൂന്നാമതൊരു രാജ്യത്തിന് യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് ഇസ്രയേല്‍ തീരുമാനമെടുക്കാത്തത്. യുദ്ധവിമാനങ്ങള്‍ ക്രൊയേഷ്യക്ക് വില്‍ക്കാനായി കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേല്‍ താല്‍ക്കാലിക കരാറുണ്ടാക്കിയിരുന്നു. എന്നാല്‍, ഇതിന് അമേരിക്ക അനുവദിക്കാത്തതിനെ തുടര്‍ന്നാണ് വില്‍പ്പന അനിശ്ചിതത്വത്തിലായത്.

Top