ഗാസ സിറ്റി: ഗാസയില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന അല്‍ അക്‌സ ടിവി ചാനലിന്റെ ഓഫീസ് കെട്ടിടം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ആക്രമണത്തെ തുടര്‍ന്ന് ഇവിടെനിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവയ്ച്ചു. കഴിഞ്ഞ ദിവസം ഹമാസ് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആറ് പലസ്തീനികളെ ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു.