ഇസ്രയേൽ-ഹമാസ് സംഘർഷം : പ്രതിഷേധിച്ച് വെസ്‌റ്റ് ബാങ്ക്

ഗാസ: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം വെസ്‌റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേൽ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഏകദേശം 11 പേർ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ആറു പേർ വീടിനുള്ളിൽ കൊല്ലപ്പെട്ടു. ഗാസയിൽ 31 കുട്ടികളും 20 സ്‌ത്രീകളും ഉൾപ്പെടെ 126 പേരാണ് മരിച്ചത്.

അറബ്, ജൂത വംശത്തിൽപ്പെട്ടവർ ഉള്ള ഇസ്രയേലിൽ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിനെതിരെ പലസ്‌തീൻ ജനത കടുത്ത പ്രതിഷേധം അറിയിച്ചു.

ഇസ്രയേലിന്‍റെ വടക്കൻ അതിർത്തിയിൽ, നടന്ന ആക്രമണത്തിൽ ഒരു ലെബനീസ് പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടു. അതേസമയം അയൽരാജ്യമായ സിറിയ രാജ്യത്തിന് നേരെ മൂന്ന് റോക്കറ്റുകൾ അയച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഈ മാസം ആദ്യമാണ് കിഴക്കൻ ജെറുസലേമിൽ സംഘർഷങ്ങൾ ആരംഭിച്ചത്.
Top