ഗസ്സയിലെ വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന്; ഹെര്‍സി ഹലേവി

ടെല്‍ അവീവ്: ഗസ്സയില്‍ നടത്തുന്ന വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് ഇസ്രായേല്‍. സൈനിക മേധാവി ഹെര്‍സി ഹലേവിയാണ് വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് അറിയിച്ചത്. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കരയുദ്ധത്തിന് ഇസ്രായേല്‍ പൂര്‍ണമായും സജ്ജമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസിന്റെ നേതാക്കള്‍ ഈ ഭീകര സംഘടനയുടെ കീഴിലെ എന്നിവയെല്ലാം തകര്‍ക്കും. ഹമാസിന്റെ എല്ലാ നേതാക്കളെയും നശിപ്പിക്കും. അതിനായി തങ്ങള്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുമെന്നും ഐഡിഎഫ് ചീഫ് ജനറല്‍ പറഞ്ഞു.യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് ഇസ്രായേല്‍ തയാറായെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹാഗരി അറിയിച്ചു. അടുത്ത ഘട്ടത്തിലെ യുദ്ധത്തിന് തയാറെടുത്തു. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേലിന്റെ നടപടികളില്‍ കടുത്ത ആശങ്ക അറിയിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തുന്നുണ്ട്.

ഹമാസിനെതിരെ ഇസ്രായേല്‍ ഒറ്റ രാത്രികൊണ്ട് ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. കരയുദ്ധത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ഇപ്പോഴത്തെ സൈനിക നീക്കം. ഹമാസ് താവളമാക്കിയിരിക്കുന്ന ടണലുകളില്‍ ഉള്‍പ്പെടെ ആക്രമണം നടത്തിയതായും ഐഡിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

Top