ഗാസ: ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്മൂദ് അല്‍ സഹര്‍. ലോകം മുഴുവന്‍ തങ്ങളുടെ നിയമത്തിന് കീഴില്‍ വരുമെന്നും കമാന്‍ഡറുടെ ഭീഷണി.
510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയൊന്നാകെ ഹമാസിന്റെ നിയമത്തിന് കീഴിലാകും. അനീതിയോ അടിച്ചമര്‍ത്തലോ ഇല്ലാത്ത സംവിധാനം നിലവില്‍ വരും. പലസ്തീന്‍ ജനതയ്ക്കും ലെബനന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും തുടരുന്ന ആക്രമണങ്ങള്‍ അവസാനിക്കും, സഹര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
അതേസമയം, ഹമാസിന്റെ സായുധവിഭാഗമായ അല്‍ കസം ബ്രിഗേഡ്സിന്റെ തലവനായ മുഹമ്മദ് ദെയ്ഫാണ് തങ്ങള്‍ക്കെതിരായ ആക്രമണത്തിന്റെ ആസൂത്രകനെന്നാണ് ഇസ്രയേല്‍ കരുതുന്നത്.ഇസ്രയേലിന്റെ കുറ്റവാളിപ്പട്ടികയിലെ ഒന്നാമനാണ് ദെയ്ഫ്. ശനിയാഴ്ച ഹമാസിന്റെ ആയിരക്കണക്കിനു റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചതിനുപിന്നാലെ ദെയ്ഫിന്റെ ശബ്ദസന്ദേശമെത്തി. ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ഇസ്രയേല്‍ കടന്നുകയറിയതിനുള്ള തിരിച്ചടിയാണെന്ന് അതില്‍ ദെയ്ഫ് സൂചിപ്പിച്ചു.
Comme le disait le commandant du Hamas Mahmoud Al-Zahar
“La planète entière sera sous notre loi ; il n’y aura plus de juifs ni de traîtres chrétiens”
Et la France continue d’accueillir les soldats djihadistes. pic.twitter.com/QucNDDZTI5
— 🇫🇷 Daemon 🇫🇷 (@DaemonTT3) October 11, 2023