ഹമാസ് ഭീകരാക്രമണം; മരണം 144 ആയി

ടെല്‍ അവീവ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം കടുക്കുന്നു. ഗാസയില്‍ ഇതുവരെ 132 പേരും, ഇസ്രായേലില്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേരുമാണ് മരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.

ഹമാസ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 950 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ കൊല്ലപ്പെട്ടവരില്‍ 32 കുട്ടികളും, 21 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. അര്‍ദ്ധ രാത്രിയുണ്ടായ ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ 12 ലധികം പേരാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലില്‍ ആഭ്യന്തര കലാപത്തിനിടെ 11 പലസ്തീനികളും കൊല്ലപ്പെട്ടു. അര്‍ദ്ധരാത്രിയും ഹമാസ് റോക്കറ്റ് ആക്രമണം തുടര്‍ന്നതായി ഇസ്രായേല്‍ അറിയിച്ചു.

ഇരു രാജ്യങ്ങളും എത്രയും വേഗം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അമേരിക്കയും, അറബ് രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി ഞായറാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യും. അതേസമയം ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ നിലപാട്.

ഇതുവരെ 2000 റോക്കറ്റ് ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. 500 ലധികം ഹമാസ് ഭീകര കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

 

Top