പാലസ്തീന്‍ പൗരനെ ഇസ്രായേല്‍ പൊലീസ് വെടിവെച്ച് കൊന്നു

ജറുസലേം: ഭിന്നശേഷിക്കാരനായ പാലസ്തീന്‍ പൗരനെ ഇസ്രായേല്‍ പൊലീസ് വെടിവെച്ച് കൊന്നു. 32കാരനായ ഇയാദ് അല്‍ ഹല്ലാക് ആണ് കൊല്ലപ്പെട്ടത്.

കിഴക്കന്‍ ജറുസലമിലെ ഓള്‍ഡ് സിറ്റിയിലാണ് ദാരുണ സംഭവം നടന്നത്. ഹല്ലാക്, ഓള്‍ഡ് സിറ്റിയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഹല്ലാക്കിന്റെ കൈവശം തോക്ക് പോലുള്ള ആയുധം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. പൊലീസ് നില്‍ക്കാന്‍ പറഞ്ഞിട്ടും അത് മറികടന്ന്
മുന്നോട്ടു പോയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് വെടിയുതിര്‍ത്തത്. എന്നാല്‍, ആയുധം കണ്ടെത്താനായില്ലെന്നാണ്
പൊലീസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറയുന്നത്.

വെടിവെപ്പിന് പിന്നാലെ ഓള്‍ഡ് സിറ്റിയിലേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഹല്ലാക്കിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യ്യുകയുെ ചെയ്തു.

Top